ഐ ജി മനോജ് എബ്രഹാം ഐപിഎസ് അസോസിയേഷൻ സെക്രട്ടറി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഡിജിപിക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങളലാണ് രാജിയെന്നാണ് വിശദീകരണം. തുടർച്ചയായ ഏഴുവർഷം അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തിരുന്നശേഷമാണ് മനോജ് എബ്രഹാമിന്റെ രാജി.
അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ മനോജ് എബ്രഹാമിന് എതിരായ വിജിലന്‍സ് അന്വേഷണം ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.