തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ഇതിനായി തിരഞ്ഞെടുക്കാം. മറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ മാസത്തില്‍ ഒരു തവണയെങ്കിലും ആലപിക്കണം. വന്ദേമാതരം തമിഴിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്താനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പാടാന്‍ ബുദ്ധിമുട്ടുള്ളവര്‍ കൃത്യമായ കാരണം ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് എം.വി.മുരളീധരന് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
Advertisement