തിരുവനന്തപുരത്ത് കെഎസ്ആർടിസി എം പാനൽ ജീവനക്കാരന്റെ ആത്മഹത്യ മാനേജ്മെന്റിന്റെ പീഡനം കാരണമെന്ന് പരാതി. പാലോട് കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ നന്ദിയോട് സ്വദേശി സുനിൽകുമാറിനെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി പ്രതികാരം അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് മരണം. ഡബിൾ ഡ്യൂട്ടി സമ്പ്രദായം പരിഷ്കരിച്ചതിനേത്തുടർന്ന് സുനിൽ കുമാറിന് സ്ഥിരവരുമാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കെത്തിയ സുനിൽകുമാറിനോട് ഇനി പറഞ്ഞിട്ടു വന്നാൽ മതിയെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കുടുംബ പ്രശ്നങ്ങള്‍ കാരണം സുനില്‍കുമാര്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.
Advertisement