പ്രവാസി വ്യവസായി കെ.ടി.റബിയുല്ലയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് അസ്ലം ഗുരുക്കൾ ഉൾപ്പടെയുള്ള പ്രതികളെ 14 ദിവവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. റബിയുല്ലയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ആയുധം കൈവശംവക്കൽ, തട്ടിക്കൊണ്ടു പോകാൻ ശ്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അതേ സമയം കള്ളക്കേസിൽ കുടുക്കിയതാണെന്നും തട്ടികൊണ്ടു പോകാൻ ശ്രമിച്ചിട്ടില്ലെന്നും അസ്ലം ഗുരുക്കൾ പറഞ്ഞു.
Advertisement