E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

എം. വിന്‍സെന്റ് കുറ്റവിമുക്തനായി തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം വിൻസെന്റ് എംഎൽഎക്കെതിരെ ഗൂഢാലോചനയെന്ന  വാദം കോൺഗ്രസ് ശക്തമാക്കുന്നു. പാർട്ടിക്കുളളിൽ വിൻസെന്റിന് അനുകൂലമായ തരംഗം ഉയരുന്ന സാഹചര്യത്തിലാണിത്. എം. വിന്‍സെന്റ് കുറ്റവിമുക്തനായി തിരിച്ചുവരുമെന്ന പ്രതീക്ഷയുമായി മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. 

കെപിസിസിസെക്രട്ടറി സ്ഥാനത്തുനിന്ന് എം. വിന്‍സെന്റിനെ നീക്കിയത് സ്വാഭാവിക നടപടിയെന്നും എല്ലാവരും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കെപിസിസി ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാത്തത് അംഗമല്ലാത്തതിനാലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

അതേസമയം വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം.വിൻസന്റിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ഒറ്റ ദിവസമാണ് കോടതി അനുവദിച്ചത്. തന്നെ കേസിൽ കുടുക്കിയതിന് പിന്നിലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം.വിൻസന്റ് ആവശ്യപ്പെട്ടു. 

ശനിയാഴ്ച മുതൽ ജയിലിലായിരുന്ന എം.വിൻസന്റ് എം.എൽ.എയെ പൊലീസിന്റ കസ്റ്റഡി അപേക്ഷയും എം.എൽ.എയുടെ ജാമ്യാപേക്ഷയും പരിഗണിക്കാനായാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത്. കോടതിയിലും ജയിലിലും എം.എൽ.എക്ക് പിന്തുണയുമായി ഒട്ടേറെ പാർട്ടിക്കാരെത്തി. 

പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലത്തെത്തി തെളിവെടുക്കാനും മൊഴി ശേഖരിക്കാനും കൂടുതൽ സമയം ആവശ്യമായ തിനാൽ അഞ്ച് ദിവസം കസ്റ്റഡി വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എം.എൽ.എക്കെതിരെ കെട്ടിച്ചമച്ച കേസാണന്നും നാട് നീളെ കൊണ്ട് നടന്ന് അപമാനിക്കലാണ് പൊലീസ് ശ്രമമെന്നും പ്രതിഭാഗം വാദിച്ചു. ഒടുവിൽ നാളെ വൈകിട്ട് 4 വരെ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ നിന്നിറങ്ങിയ എം.എൽ.എ തനിക്കെതിരായ ഗൂഢാലോചനയിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കും നെയ്യാറ്റിൻകര എം എൽ.എ ക്ക് പങ്കുണ്ടെന്നും ആവർത്തിച്ചു. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം എം.എൽ.എയുടെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :