E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമോയെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയുടെ രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമോയെന്ന് ഇന്ന് തുടങ്ങുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിക്കും. യച്ചൂരി വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം സിസിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായി ബംഗാള്‍ഘടകം വാദിച്ചേക്കും. 

ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തിലാണ് സീതാറാം യച്ചൂരിയുടെ സ്ഥാനാര്‍ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നത്. വിജയിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ ആവശ്യമുള്ളതിനാല്‍ യച്ചൂരി മല്‍സരിക്കേണ്ടെന്നാണ് നേരത്തെ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്. എന്നാല്‍ യച്ചൂരിയുടെ സ്ഥാനാര്‍ഥിത്വം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കാന്‍ ഉറച്ചിരിക്കുകയാണ് ബംഗാള്‍ ഘടകം. കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായി ഇന്നലെ ചേര്‍ന്ന പിബിയോഗം യച്ചൂരി മല്‍സരിക്കേണ്ടതില്ലെന്ന മുന്‍തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായാണ്. 

എന്നാല്‍ ബംഗാള്‍ ഘടകം ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടാല്‍ പരിഗണിക്കും. എങ്കിലും യച്ചൂരി മല്‍സരിക്കേണ്ടെന്ന പിബി തീരുമാനത്തിന് വിരുദ്ധമായ തീരുമാനം സിസിയിലുണ്ടാകില്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായി ബംഗാള്‍ ഘടകം വാദിച്ചേക്കും. കോണ്‍ഗ്രസുമായി സഹകരിക്കേണ്ടിവരും എന്നതിനു പുറമേ, ഒരാള്‍ പരമാവധി രണ്ട് തവണ രാജ്യസഭാംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്വഴക്കവും യച്ചൂരിയെ സ്ഥാനാര്‍ഥിയാക്കുന്നതിന് തടസമായുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന 22 ാം പാര്‍ട്ടികോണ്‍ഗ്രസിന്‍റെ വേദി, തിയതി എന്നിവയും മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :