മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ മൊഴിയെടുത്തു. എസ്.പി. മുഹമ്മദ് ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോടുപറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുടെ പക്കലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിക്കുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം മൊഴി നല്കി. ഹൈക്കോടതിയിലെ മുന്കൂര്ജാമ്യാപേക്ഷയിലും ഇതേ നിലപാടാണ് സെന്‍കുമാര്‍ സ്വീകരിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്.
Advertisement