വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജയിലിലായ എം.വിൻസന്റിനായി സംസാരിക്കേണ്ടി വന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ഗതികേടിൽ സഹതാപമുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന എം.എം.ഹസന്റെ പ്രസ്താവന ശരിയല്ല. പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയിലാണ് പൊലീസ് നടപടി. സോണിയാഗാന്ധി ഇടപെട്ട് വിൻസന്റിനെ എം.എൽ.എ സ്ഥാനത്തുനിന്ന് രാജിവയ്പിക്കണമെന്നും കോടിയേരി ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
Advertisement