ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടു. 2017 ഐഎസ്എല്‍ സീസണില്‍ ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കും. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഹ്യൂം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യസീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച ഇയാന്‍ ഹ്യൂമിനെ പിന്നീടുള്ള സീസണുകളില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടോപ് സ്കോറര്‍ ആണ് ഈ കാനഡക്കാരന്. മൂന്ന് സീസണുകളിലായി 23 ഗോള്‍ ഹ്യൂം നേടിയിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി അഞ്ചുഗോള്‍ നേടി.
Advertisement