ഐജി മനോജ് എബ്രഹാമിന് എതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.ജി.ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു ഉത്തരവ്. ഇതിനെതിരെ മനോജ് എബ്രഹാം ഹൈക്കോടതിയെ സമീപിച്ച് താല്‍ക്കാലിക സ്റ്റേ നേടിയിരുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ വേണ്ടവിധം പരിശോധിക്കാതെയും തന്റെ സമ്പാദ്യം സംബന്ധിച്ച് കണക്കുകള്‍ വസ്തുനിഷ്ഠമായി വിലയിരുത്താതെയുമാണ് വിജിലന്‍സ് കോടതിയുടെ നടപടിയെന്നായിരുന്നു മനോജ് എബ്രഹാമിന്റെ വാദം.
Advertisement