കോഴിക്കോട്ടെ ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വ്യാജ രസീത് അച്ചടിച്ച് പണം പിരിച്ചതായി അറിയില്ലെന്ന് മുൻസംസ്ഥാന അധ്യക്ഷൻ വി.മുരളീധരൻ. സാമ്പത്തികകാര്യ സമിതിയുടെ കൺവീനർ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനായിരുന്നു. ഈ പ്രശ്നത്തിൽ തന്നോട് കേന്ദ്രനേതൃത്വം വിശദീകരണം തേടുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മുരളീധരൻ മനോരമ ന്യൂസിനോട് പറഞ്ഞു. സാമ്പത്തികാര്യങ്ങളുടെ ചുമതല താൻ മാത്രമാണന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായിയെന്നും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൺവീനറായ സമിതിയിലെ കോ കൺവീനർമാരിൽ ഒരാൾ മാത്രമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
Advertisement