വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിലായ എം വിൻസന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. അതേസമയം വിൻസന്റിനെതിരായ രേഖകൾ പ്രതിഭാഗത്തിന് നൽകാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്റെ ഭാഗമായി എംഎൽഎയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എം. വിൻസന്റ് എംഎൽഎയെ നാളെ നേരിട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
Advertisement