മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി കേന്ദ്രനേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ പാര്‍ട്ടി നീക്കം. രാജസ്ഥാനില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് അടക്കം ഉന്നതനേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തി. ഡല്‍ഹിയിലെത്തിയശേഷം കേരളത്തിന്റെ ചുമതലയുള്ള നേതാക്കളുമായി അദ്ദേഹം തുടര്‍ചര്‍ച്ച നടത്തും. അഴിമതി കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പാര്‍ട്ടിയുടെ പ്രാഥമികനിരീക്ഷണം.
Advertisement