സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ. പിബി തീരുമാനം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന ആവശ്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിക്കും. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിനായി ബംഗാള്‍ഘടകം വാദിച്ചേക്കും.
ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ സീതാറാം യച്ചൂരിയുടെ കാലാവധി അടുത്തമാസം 18 നാണ് അവസാനിക്കുന്നത്. ബംഗാളിലും ഗുജറാത്തിലും മധ്യപ്രദേശിലുമായി 10 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്തമാസം എട്ടിനാണ് തിരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ച്ചയാണ്. ബംഗാളില്‍ മല്‍സരം നടക്കുന്ന ആറില്‍ അഞ്ചുസീറ്റും ജയിക്കാന്‍ തൃണമൂലിന് സാധിക്കും. അവസാനിക്കുന്ന ഒരു സീറ്റില്‍ സീതാറാം യച്ചൂരിയാണ് സ്ഥാനാര്ഥിയെങ്കില് പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ യച്ചൂരി രാജ്യസഭയിലെത്തുന്നതിനെ കാരാട്ട് പക്ഷം എതിര്‍ക്കുന്നു. കേരളഘടകത്തിന്റെ പിന്തുണ കാരാട്ട് പക്ഷത്തിനാണ്. രാജ്യസഭയിലേക്ക് ഒരാള്‍ പരമാവധി രണ്ടുതവണ അംഗമായാല്‍ മതിയെന്ന പാര്‍ട്ടി കീഴ്വഴക്കം യച്ചൂരിക്ക് വേണ്ടി ഭേദഗതി ചെയ്യേണ്ടെന്നാണ് പിബിയില്‍ ഭൂരിപക്ഷ നിലപാട്. എന്നാല്‍ ഇപ്പോള്‍ യച്ചൂരിയെ വിജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കില്‍ ബംഗാളില്‍ നിന്ന് രാജ്യസഭയില്‍ അംഗങ്ങളില്ലാത്ത അവസ്ഥയാകുമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. ആവശ്യം ഉന്നയിച്ചാല്‍ ചര്‍ച്ചചെയ്യുമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി
അടുത്ത വര്‍ഷം നടത്തേണ്ട 22 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയും തിയതി പിബി,സിസി യോഗങ്ങളില്‍ തീരുമാനിക്കും. പാര്‍ട്ടികോണ്‍ഗ്രസ് തെലങ്കാനയില്‍ നടത്താണ് ആലോചിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.