തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ അഞ്ചു വാഹനങ്ങളുടെ ക്യൂ വന്നാലും ടോള്‍ ഒഴിവാക്കില്ലെന്ന് ദേശീയപാത അധികൃതര്‍ വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി. ടോള്‍ പിരിവിന്റെ കാര്യത്തില്‍ രാജ്യത്ത് ഒറ്റ നിയമമാണ്. പാലിയേക്കര ടോള്‍ പ്ലാസയ്ക്കു മാത്രമായി പ്രത്യേക നിയമമില്ലെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. ടോള്‍ പ്ലാസയില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോള്‍ വേണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് ദേശീയപാത അധികൃതരുടെ വിജ്ഞാപനത്തില്‍ പറയുന്നു. ടോള്‍ പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുമ്പോള്‍ ടോള്‍ ഒഴിവാക്കണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു.
Advertisement