പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ എം വിൻസന്റ് എംഎൽഎയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. എംഎൽഎയുടെ മൊഴി എടുക്കുമെന്നറിയിച്ച് സ്പീക്കർക്ക് അന്വേഷണ സംഘം കത്ത് നൽകിയിരുന്നു. വീട്ടമ്മ പരാതിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർ നടപടികളിലേയ്ക്ക് പൊലീസ് നീങ്ങുക. വീട്ടമ്മയെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിൽ പൊലീസ് തീരുമാനമെടുക്കു.
Advertisement