വൈറ്റ് ഹൗസ് വക്താവ് ഷോണ്‍ സ്പൈസര്‍ രാജിവച്ചു. പ്രസിഡന്റ് ട്രംപുമായുളള അസ്വാരസ്യങ്ങളാണ് രാജിക്കുകാരണം. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാനിയായിരുന്ന ആന്തോണി സ്കാമൂചിയെ സപൈസര്ക്കുപകരം വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമിക്കാനായി ട്രംപ് നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇത് പുറത്തായതോടെയാണ് സ്പൈസര്‍ രാജി നല്‍കിയത്. പ്രസ് സെക്രട്ടറിയുടെ ചുമതലയ്ക്കൊപ്പമാണ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറുടെ പദവിയും സ്പൈസര്‍ വഹിച്ചിരുന്നത്. സാറാ സാന്‍ഡേഴ്സാണ് പുതിയ പ്രസ് സെക്രട്ടറി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണങ്ങള്‍ അടക്കം പ്രസിഡന്റ് ട്രംപ് ഉള്‍പെട്ട വിവാദങ്ങളെ വേണ്ടവിധം പ്രതിരോധിക്കാന്‍ സ്പൈസറിന് കഴിഞ്ഞിരുന്നില്ല . ഇതിനുപുറമെ പ്രസിഡന്റിന്റെ പ്രധാനവക്താവെന്ന നിലയില്‍ സ്പൈസര്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ തന്നെ വിവാദമാകുന്ന അവസ്ഥയിലാണ് പുതിയ നിയമനത്തിലേക്ക് ട്രംപ് നീങ്ങിയത്.
Advertisement