ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കിലും ടോള്‍ നിര്‍ബന്ധമെന്ന് ദേശീയപാത അതോറിറ്റി. അഞ്ചു വാഹനത്തില്‍ കൂടുതല്‍ കാത്തുകിടന്നാല്‍ ടോള്‍ ഗേറ്റ് തുറന്നിടേണ്ടതില്ല എന്നും അതോറിറ്റി അറിയിച്ചു.
തിരക്കുണ്ടെങ്കില് ടോള്‍ വേണ്ട എന്നത് തെറ്റിദ്ധാരണയാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. പാലിയേക്കര ടോള്‍ പ്ലാസയിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രത്യേക വിജ്ഞാപനം.