വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോവളം എംഎൽഎ എം.വിൻസന്റിെന ചോദ്യം ചെയ്യുമെന്ന് പൊലീസ് സ്പീക്കറെ അറിയിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗാണ് ഇക്കാര്യം അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. എം.വിന്‍സന്റിനെ ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎക്കെതിരെ പീഡന ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു .ഇവരുടെ ഫോൺവിളികൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്
Advertisement