സൂര്യനെല്ലികേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. പ്രതികള്‍ നൽകിയ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികളായ ജേക്കബ് സ്റ്റീഫൻ , വർഗീസ്, ജോസ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്.
അപേക്ഷയെ എതിർത്ത സംസ്ഥാന സർക്കാർ ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തീർപ്പാക്കുകയാണ് വേണ്ടതെന്ന് കോടതിയിൽ വാദിച്ചു. ഇതേതുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച കോടതി അപ്പീൽ ഒക്ടോബർ 11ന് പരിഗണിക്കാൻ തീരുമാനിച്ചു. ധർമരാജൻ അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം മുതൽ പത്ത് വർഷം വരെ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചിരുന്നത്