നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസിന് തിരിച്ചടി. ഗുജറാത്തിലെ പ്രതിപക്ഷനേതാവ് ശങ്കര്‍സിങ് വഗേല പാര്‍ട്ടി വിട്ടു. . കോണ്‍ഗ്രസ് തന്നെ പുറത്താക്കിയെന്ന് ഗാന്ധിനഗറില്‍ വിളിച്ച ജന്മദിനാഘോഷ പരിപാടിയില്‍ വഗേല അനുയായികളോട് പറഞ്ഞു. ഇതിനിടെ ഹിമാചല്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബികാ സോണി സംഘടനാ ചുമതല ഒഴിഞ്ഞു. ആരോഗ്യ കാരണങ്ങള്‍ കാട്ടി ചുമതല വിടാന്‍ അംബിക സോണി സോണിയ ഗാന്ധിക്ക് കത്ത് നല്കി.എന്നാല്‍ കത്തിന്മേല് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തില്ല.
Advertisement