നടന് ദിലീപ് ചാലക്കുടിയില്‍ സിനിമാ തിയറ്റര്‍ പണിയാന്‍ ഭൂമി കയ്യേറിയെന്ന പരാതി ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കും. ഡി സിനിമാസിന്റെ ഭൂമിയിടപാട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി നഗരസഭ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു.
മുന്‍ കലക്ടര്‍ എം.എസ്.ജയ, നടന് ദിലീപ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കോടതിയില്‍ ഹര്‍ജി. ചാലക്കുടി ഡി സിനിമാസിന്റെ ഭൂമിയും നിര്‍മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫാണ് ഹര്‍ജിയുമായി തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇന്നു പരിഗണിക്കും. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടുപ്രകാരം തുടര്‍നടപടി സ്വീകരിക്കാന്‍ മുന്‍കലക്ടര്‍ ശ്രമിച്ചില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ഡി സിനിമാസിന്റെ ഭൂമിയിടപാട് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തണമെന്നാണ് നഗരസഭയുടെ തീരുമാനം. ഇക്കാര്യം രേഖാമൂലം തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചു. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കല്‍ ഉടനെയുണ്ടാകുമെന്നാണ് സൂചന. ഭൂമിയുടെ കൈവശാവകാശ രേഖ നഗരസഭാ ഫയലില്‍ നിന്ന് അപ്രത്യക്ഷമായ വിവരം മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇക്കാര്യവും വിജിലന്‍സ് അന്വേഷിക്കും.
Advertisement