കശാപ്പിനുളള കന്നുകാലി വില്പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ജീവിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നുവെന്നാണ് ഹര്‍ജികളിലെ പ്രധാന ആരോപണം. ഭക്ഷണം തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന വാദവും കോടതി പരിശോധിക്കും. വിജ്ഞാപനം സ്റ്റേ ചെയ്ത മധുര ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി രാജ്യവ്യാപകമാക്കിയിരുന്നു
Advertisement