വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ മൂന്നുദിവസം മുന്‍പ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് നെല്ലിക്കുഴി സ്വദേശി സച്ചിന് ചന്ദ്രന്റെ മൃതദേഹമാണ് റിസര്‍വോയറില്‍ നിന്ന് കണ്ടെടുത്തത്. ഞായറാഴ്ച രാത്രി കുട്ടത്തോണി മറിഞ്ഞാണ് ഇരുപതുകാരനായ സച്ചിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. കാണാതായ മോളേക്കുന്നേല് ബിനുവിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
Advertisement