ഒബാമകെയര്‍ ആരോഗ്യപദ്ധതി പിന്‍വലിക്കുന്നത് സംബന്ധിച്ച ബില്ലില്‍ സെനറ്റ് വോട്ടെടുപ്പ് അടുത്തയാഴ്ച. പദ്ധതി റദ്ദാക്കാനുള്ള നീക്കത്തിനെതിരെ മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്തെത്തിയത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയാകും. പദ്ധതി നിര്‍ത്തലാക്കുന്നതിന് പകരം ഘട്ടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിന് ഡെമോക്രാറ്റ് പിന്തുണയോടെ ചര്‍ച്ചകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമം നടത്തുെമന്നാണ് സൂചന. ഒബാമകെയറിന് പകരം റിപ്പബ്ലിക്കന്‍ ഹെല്‍ത്ത് കെയര്‍ പ്ലാന്‍ എന്ന പദ്ധതിയാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. ഇൗ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്
Advertisement