നാടിന്റെ വികസനം മുടക്കി ആലപ്പുഴയില്‍ ട്രേഡ് യൂണിയനുകളുടെ നോക്കുകൂലി. മണ്ണുമാന്തിയന്ത്രം ഉപയോഗിക്കാന്‍പോലും എല്ലാ യൂണിയനുകള്‍ക്കും നോക്കുകൂലി നല്‍കണം. കരിങ്കല്ല് ഇറക്കുന്നതിന് ഭീമമായ തുക യൂണിയനുകള്‍ ആവശ്യപ്പെട്ടതോടെ റോഡുപണി നിര്‍ത്തിവച്ച് കരാറുകാരന് മടങ്ങി. ഇതോടെ മഴപെയ്ത് കുളമായ റോഡിലൂടെയാണ് നാട്ടുകാരുടെ യാത്ര. മനോരമ ന്യൂസ് അന്വേഷണം
തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് വലിയ വേരോട്ടമുള്ള ആലപ്പുഴയില്‍ നോക്കുകൂലിയുടെ പേരില്‍ ചൂഷണം നടക്കുന്നുവെന്ന വിവരത്തെതുടര്‍ന്നാണ് കലവൂരിലെത്തിയത്. ഒമ്പതര മീറ്ററില്‍ രണ്ടരകിലോമീറ്റര്‍ നീളത്തില്‍ വികസനം കാത്തുകിടക്കുന്ന എ.എസ് കനാല്‍ റോഡാണിത്. ഒരാഴ്ചയായി പണിമുടക്കിയിരിക്കുന്നത് തൊഴിലാളി യൂണിയനുകളാണ്. ഇവിടെ ടിപ്പറില്‍ കല്ല് ഇറക്കിയാല്‍ ലോഡ് ഒന്നിന് 650 രൂപ നോക്കുകൂലി നല്‍കണം.
അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് ഇറക്കരുത്. യൂണിയന്റെ തൊഴിലാളികള്‍ക്ക് 1000 രൂപ ദിവസക്കൂലി നല്‍കണം. അങ്ങിനെ പോകുന്നു ആവശ്യങ്ങള്‍. യൂണിയനുകളുടെ ഭീഷണിയെത്തുടര്‍ന്ന് കോട്ടയം ആസ്ഥാനമായ ബിഗോറ എന്ന കമ്പനി പണിനിര്‍ത്തിവച്ചു. മഴക്കാലമായതോടെ റോഡ് കുളമായി. ദേശീയപാതയ്ക്ക് സമാന്തമായി നിര്‍മ്മിക്കുന്ന ബദല്റോഡാണ് നാട്ടിലില്ലാത്ത ന്യായംപറഞ്ഞ് തൊഴിലാളിയൂണിയനുകള്‍ മുടക്കിയിരിക്കുന്നത്