പത്തനംതിട്ട കടമ്മനിട്ടയിൽ യുവാവ് പെട്രോളിച്ച് തീ കൊളുത്തിയ പതിനേഴുകാരിയെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ ചികിൽസ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. രാവിലെ എട്ടുമണിയോടെ ആശുപത്രിയിൽ നിന്നും ആംബുലൻസിൽ എസ് എച്ച് മൗണ്ടിലെ ഹെലിപാഡിൽ പൊലീസ് അകമ്പടിയോടെ പെൺകുട്ടിയെ എത്തിച്ചു.
തുടർന്ന് എട്ടരയോടെ ഇവിടെ നിന്നും കോയമ്പത്തൂരിലേയ്ക്ക് എയർ ആംബുലൻസിൽ കൊണ്ടുപോയി. പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നായിരുന്നു പെൺകുട്ടിയെ യുവാവ് ആക്രമിച്ചത്. എൺപത് ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയെ ഇക്കഴിഞ്ഞ പതിനാലാം തിയതിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കേസിലെ പ്രതിയായ സജിൽ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്