തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പളുകലിൽ കെ.എസ്. ആർ.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. തമിഴ്നാട് മത്തംപാല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർഥികളായ ·ഷൈൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. സ്കൂളിലേക്ക് പോകാനായി ഇരുവരും സഞ്ചരിച്ച ബൈക്കിൽ കെ.എസ്. ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് ഇരുവരുടെയും മരണം സംഭവിച്ചു. തമിഴ്നാട് അതിർത്തി ഗ്രാമമായ മത്തംപാല സ്വദേശികളാണ് ഇരുവരും.
Advertisement