നഴ്സുമാർ സമരം നടത്തുന്ന ആശുപത്രികളില്‍ നഴ്സിങ് വിദ്യാർഥികൾ ജോലി ചെയ്യണമെന്ന കണ്ണൂർ കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ കത്ത്. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ കലക്ടർക്ക് കത്തയച്ചത്. പഠിക്കുന്ന വിദ്യാർഥികള്‍ നഴ്സിങ് ജോലിക്ക് പ്രാപ്തരല്ല. ഉത്തരവ് വിദ്യാർഥികളുടെ പഠനത്തെ ബധിക്കും. പരിചരണത്തിനിടയിൽ രോഗിക്ക് അപായമുണ്ടായാൽ വിദ്യാർഥിയുടെ ഭാവിയെ ബാധിക്കുമെന്നും കത്തിൽ പറയുന്നു.
Advertisement