നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ അറസ്റ്റ് വൈകിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസന്. മുഖ്യമന്ത്രിയും ദിലീപുമായി അടുത്തബന്ധമുണ്ട്. സിപിഎമ്മും മുഖ്യമന്ത്രിയുമായുള്ള ദീലിപിന്റെ ബന്ധം ഭൂമി കയ്യേറ്റത്തിന് സഹായകമായോ എന്ന് അന്വേഷിക്കണമെന്നും ഹസൻ പറഞ്ഞു.
തൃശൂർ പാവറട്ടിയിൽ പൊലീസ് മർദനത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം പൊലീസ് മൂന്നാംമുറ തുടരുന്നതിന്റെ തെളിവാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസൻ. വിനായകനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണം. മരിച്ച വിനായകന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഹസന് കാസര്‍കോട് പറഞ്ഞു.