നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പോലീസ് അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിന്റെ ഇടയിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി അപ്പുണ്ണി കോടതിയെ സമീപിയ്ക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പള്‍സര്‍ സുനി കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പറഞ്ഞു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ഫോണ്‍വിളിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് അങ്കമാലി കോടതി നീട്ടി.
Advertisement