കോഴിക്കോട് നഗരത്തിൽ മലമ്പനിയും പടരുന്നു. നടക്കാവില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാലു ഇതരസംസ്ഥാനത്തൊഴിലാളികളും ചികില്‍സയിലാണ്. ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് നാട്ടുകാരിലേക്കും രോഗം പടർന്നതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്. നിർമാർജനം ചെയ്തുവെന്ന് കരുതിയിരുന്ന രോഗം തിരിച്ചെത്താനിടയായ സാഹചര്യം കണ്ടത്താൻ കഴിഞ്ഞിട്ടില്ല പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇവരുമായി നേരിട്ട് ബന്ധമുള്ള മുഴുവൻ ആളുകളുടെയും രക്തം പരിശോധിക്കും.. മാവൂർ,കാരശ്ശേരി നദാപുരം ,ചെറുവാടി എന്നിവിടങ്ങളിലും രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.. ബേപ്പൂരിൽ എലിപ്പനി ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.അഞ്ചുപേരെ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. കൊതുക് നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന ഉറപ്പാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്.
Advertisement