വയനാട് ബാണാസുരഡാമിന്റെ തരിയോട് മേഖലയിൽ മീൻപിടിക്കുന്നതിനിടെ കാണാതായ നാലുപേർക്കു വേണ്ടിയുളള തിരച്ചിൽ പുനരാരംഭിച്ചു. ഇന്നത്തെ തിരച്ചിലില്‍ നേവിയുടെ സംഘം കൂടി പങ്കെടുക്കും. കൂടുതൽ ഫയർഫോഴ്സ് അംഗങ്ങളും തിരച്ചിലിനെത്തും. ഇന്നലെ മോശം കാലാവസ്ഥ കാരണം തിരച്ചിൽ വൈകിട്ട് അഞ്ച് മണിയോടെ നിർത്തിയിരുന്നു. കോഴിക്കോട് ചെമ്പുകടവ് സ്വദേശികളായ മൂന്നുപേരെയും ഒരു വയനാട് സ്വദേശിയെയുമാണ് കണ്ടെത്താനുള്ളത്. മൂന്നുപേർ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി മീൻപിടിക്കുന്നതിനിടെ കുട്ടത്തോണി മറിഞ്ഞാണ് അപകടമുണ്ടായത്.
Advertisement