ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 159 പോയിന്റുമായാണ് കേരളത്തിന്റെ കിരീടനേട്ടം. 110 പോയിന്റുമായി തമിഴ്നാട് രണ്ടാംസ്ഥാനത്തെത്തി. 11 സ്വര്‍ണവും 13 വെള്ളിയും 9 വെങ്കലവുമാണ് കേരളത്തിന്റെ മെഡല്‍ സമ്പാദ്യം. കേരളത്തിന്റെ മെര്ലിന് കെ.ജോസഫാണ് മീറ്റിലെ വേഗതയേറിയ വനിതാ താരം. പുരുഷന്മാരുടെ 100 മീറ്ററില്‍ അനുരൂപ് ജോണ്‍ വെള്ളി നേടി.
വനിതകളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസ് സ്വര്‍ണവും അനു രാഘവന് വെങ്കലും നേടി. ഹെപ്റ്റാത്തലണില്‍ ലിക്സി ജോസഫും സ്വര്‍ണം സ്വന്തമാക്കി. 4 ഗുണം 400 മീറ്റര്‍ റിലേയില്‍ വനിതാ ടീം ഒന്നാമതെത്തി. 1500 മീറ്ററില്‍ ജിന്സണ് ജോണ്‍സണും പി.യു.ചിത്രക്കും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്രിപ്പിള്‍ ജംപില്‍ അബ്ദുള്ള അബുബക്കര്‍ വെള്ളിയും സനല്‍ സ്കറിയ വെങ്കലവും സ്വന്തമാക്കി.