എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. എൻ.എൽ.ബീനയെ സ്ഥലംമാറ്റി. എസ് എഫ് ഐ നേതൃത്വത്തിന്റെ സമ്മർദത്തെത്തുടർന്നാണ് നടപടി.തലശേരി ബ്രണ്ണൻ കോളജിലേക്കാണ് സ്ഥലംമാറ്റം.ക്യാംപസിൽ പ്രിൻസിപ്പലിന്റെ നിലപാടുകൾക്കെതിരെ എസ്എഫ്ഐ പ്രതിഷേധത്തിലായിരുന്നു.
എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പൽ ഡോ. എൻ.എൽ.ബീനയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നൽകിയിരുന്നു. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലായിരുന്നു കമ്മീഷൻ ഡോ.ബീനയെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയത്. കോളജിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് നയപരമായ തീരുമാനങ്ങളല്ല പ്രിൻസിപ്പൽ സ്വീകരിച്ചതെന്ന് പരാമർശം ഉണ്ടായിരുന്നു.