നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിനെതിരെ പരിയാരം മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥികൾ നടത്തുന്ന സമരം തുടരുന്നു. സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോകാതെയാണ് പ്രതിഷേധം. ഇവിടുന്ന് ഇരുപത് വിദ്യാർഥികളാണ് തളിപ്പറമ്പിലും പയ്യന്നൂരിലുമുള്ള സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോകേണ്ടത്. വിദ്യാർഥികളുടെ സമരത്തിന് നഴ്സിങ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സ്വന്തമായി നഴ്സിങ് കോളജുകളുള്ള സ്വകാര്യ ആശുപത്രികൾ വിദ്യാർഥികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
Advertisement