E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

സൂര്യനെല്ലിയില്‍ പിതാവിന്റെ വെടിയേറ്റ് ചികില്‍സയിലായിരുന്ന മകന്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൂര്യനെല്ലിയിൽ കുടുംബകലഹത്തിനിടെ പിതാവിന്റെ വെടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ മരിച്ചു.  സൂര്യനെല്ലി വടക്കുംചേരി അച്ചൻകുഞ്ഞിന്റെ മകൻ ബിനുവാണ്(29) മരിച്ചത്. കേസിൽ അച്ചൻകുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു. 

ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അയൽവീട്ടിലെ വിവാഹസത്കാര ചടങ്ങിന് ശേഷം വീട്ടിലെത്തിയ അച്ചന്‍കുഞ്ഞും മകനും തമ്മിൽ വാക്ക് തർക്കമുണ്ടായി. ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനെചൊല്ലി അനിയന്റെ ഭാര്യയെ ബിനു വഴക്കുപറഞ്ഞു. ഇത് അച്ചൻകുഞ്ഞ് ചോദ്യം ചെയ്തു. ഇരുവരും മദ്യലഹരിയിലായിരുന്നു. വാക്ക്തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന അനിയന്റെ ഭാര്യയും അമ്മയും അയൽവാസികളെ വിവരമറിയിക്കാൻ പുറത്തേക്ക് പോയി. ഇതിനിടെയാണ് അച്ചൻകുഞ്ഞ് തോക്കെടുത്ത് മൂത്തമകനു നേരെ നിറയൊഴിച്ചത്. 

വെടിയൊച്ച കേട്ട് നാട്ടുകാർ എത്തിയതോടെ അച്ഛൻകുഞ്ഞ് ഓടിരക്ഷപ്പെട്ടു. വയറിൽ വെടിയേറ്റ ബിനുവിനെ ആദ്യം മൂന്നാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ശാന്തപാറ പൊലീസ് സ്ഥലതെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. നായാട്ടിന് ഉപയോഗിക്കുന്ന തോക്കിന് ലൈസൻസില്ലെന്ന് പരിശോധനയിൽ വ്യക്തമായി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :