E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഒരു ലോഡ് കട്ട ഇറക്കാൻ 2000 നോക്കുകൂലി: റോഡ് പണി മുടക്കി എഐടിയുസി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി ജി. സുധാകരന്‍ താല്‍പര്യമെടുത്ത റോഡുപണി എഐടിയുസി തടസപ്പെടുത്തി. ആലപ്പുഴയില്‍ മന്ത്രി ജി. സുധാകരന്‍ താല്‍പര്യമെടുത്ത് പുതുക്കിനിര്‍മ്മിക്കുന്ന കളര്‍കോട് ഭാഗത്തെ ഇന്‍റര്‍ലോക് റോഡ് നിര്‍മ്മാണമാണ് പൂര്‍ണമായും തടസപ്പെട്ടത്. ഒരു ലോഡ് ഇന്‍റര്‍ലോക് കട്ടകള്‍ ഇറക്കുന്നതിന് രണ്ടായിരും രൂപയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടത്. ഇത് നല്‍കാനാകില്ലെന്ന കരാറുകാരന്‍ നിലപാടെടുത്തപ്പോള്‍ പണിതുടരാന്‍ അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സിയുടെ പ്രഖ്യാപിച്ചു.

എസ്.ഡി. കോളജിന് മുന്‍വശത്ത് ഇന്റര്‍ലോക്ക് പതിച്ച് റോഡ് വീതികൂട്ടാനുള്ള പ്രവൃത്തിയാണ് തടസപ്പെടുത്തിയത്. ചുമട്ടുതൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും പണം നല്‍കാതെ പണിതുടരാന്‍ അനുവദിക്കില്ലെന്നും ഐ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു 

കളര്‍കോട് ജംക്ഷനടുത്ത് വീതികൂട്ടി ഇന്റര്‍ലോക്ക് പതിക്കുന്ന പണിയാണ് ചുമട്ടുതൊഴിലാളികള്‍ തടസപ്പെടുത്തിയത്. ഇവിടെ രണ്ടുദിവസമായി പ്രവൃത്തി നടന്നുവരികയായിരുന്നു. ഇന്ന് ടിപ്പറില്‍ ഇന്റര്‍ലോക്ക് ഇറക്കിയ ഉടനെയാണ് എ.ഐ.ടി.യു.സി തൊഴിലാളികള്‍ എത്തി ബഹളമുണ്ടാക്കിയത്. ഇറക്കിയ ലോഡ് ഒന്നിന് 2000 രൂപവീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വെറുതെ നോക്കിനിന്നതിന് പണം തരാനാവില്ലെന്ന് കരാറുകാരന്‍ പറഞ്ഞതോടെ പണിനിര്‍ത്താന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. 

എന്നാല്‍ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും എല്ലാ ട്രേഡ് യൂണിയനുകളും അവകാശപ്പെട്ട പണം വാങ്ങുന്നുണ്ടെന്നും എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് കരാറെടുത്ത കമ്പനി പണിനിര്‍ത്തിവച്ചിരിക്കുകയാണ് .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :