മതസ്പര്‍ധയ്ക്ക് ഇടയാക്കുന്ന പരാമര്‍ശത്തിന് കേസെടുത്തതിനെതിരെ ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും അഭിമുഖം പ്രസിദ്ധീകരിച്ചയുടനെ ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമസ്ഥാപനത്തിന് നോട്ടീസ് അയച്ചിരുന്നെന്നും പരാമര്‍ശിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സാമൂഹിക യാഥാര്‍ഥ്യങ്ങളാണ് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അത് വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നും ടിപി സെന്‍കുമാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു.
Advertisement