ഇന്ത്യൻ ഓഹരിവിപണിയിൽ റെക്കോർഡ് കുതിപ്പ്. സെൻസെക്സ് 100 പോയന്റ് ഉയർന്ന് മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റിഇരുപത്തിയെട്ടിലും, ദേശിയ സൂചികയായ നിഫ്റ്റി 9920ലും എത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയാണിത്. ബാങ്കിങ്, ഐടി മേഖലകൾ നേട്ടം കൊയ്തു. ഏഷ്യൻവിപണി കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും, വൻകിട ഇന്ത്യൻ കമ്പനികളുടെ ലാഭത്തോടെയുള്ള പ്രവർത്തനപാദ റിപ്പോർട്ടുകളുമാണ് വിപണിക്ക് കരുത്തായത്. ഒപ്പം, രാജ്യത്തെ നികുതി ഘടനയിലെ മാറ്റവും, സാമ്പത്തിക പരിഷ്കാരങ്ങളും വിപണിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം, രാജ്യാന്തര വിപണിയിൽ രൂപയുടെ മൂല്യം വർധിച്ചു. ഡോളറിനെതിരെ 64രൂപ 36പൈസയാണ് ഇന്നത്തെ വിനിമയമൂല്യം
Advertisement