നടിയെ ആക്രമിച്ച കേസില്‍ എം.എല്‍എമാരായ പിടി തോമസിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി ഇന്നെടുക്കും. തിരുവനന്തപുരത്തു വച്ചാണ് ഇരുവരുടേയും മൊഴിയെടുക്കുക. മൊഴിയെടുക്കുന്നത് സംബന്ധിച്ച് പി.ടി.തോമസിനും അന്‍വര്‍ സാദത്തിനും നോട്ടീസ് നൽകി. അറസ്റ്റിലായ ചലച്ചിത്ര നടന് ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് നീക്കം.
Advertisement