പള്‍സര്‍ സുനിയുമായി അടുത്ത പരിചയമുണ്ടെന്ന് നടന് മുകേഷ്. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോടാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. ഒരുവര്‍ഷത്തോളം തന്റെ ഡ്രൈവറായിരുന്ന സുനിക്ക് വീട്ടുകാരുമായും ബന്ധമുണ്ടെന്ന് എംഎല്‍എ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും മുകേഷ് അറിയിച്ചു. വിശദമായ ചോദ്യാവലിയുമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുകേഷിന്റെ മൊഴിയെടുക്കാന്‍ എത്തിയത്. സുനിയെ ഒഴിവാക്കാന്‍ ഇടയായ സാഹചര്യങ്ങളും അവര്‍ ചോദിച്ചറിഞ്ഞുവെന്ന് മുകേഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Advertisement