പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കദിവസമായ ഇന്നു രാവിലെ പതിനൊന്നിന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മുന്‍പാകെയാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. ശ്രീനഗറില്‍ നിന്നുള്ള എം.പി ഫാറുഖ് അബ്ദുല്ലയും കുഞ്ഞാലിക്കുട്ടിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഇ.അഹമ്മദിന്റെ മരണത്തെതുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം മണ്ഡലത്തില്‍ ഏപ്രിലില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മുസ്്ലിം ലീഗ് സ്ഥാനാര്‍ഥിയായി കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് വിജയിച്ചത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച അംഗങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ഥാടകര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വര്‍ഷകാലസമ്മേളനം കാര്യക്ഷമമാകുമെന്ന്ും ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Advertisement