ഗുണ്ടൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാംദിനം കേരളത്തിന് മൂന്ന് സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്സണ് ജോണ്‍സണും ലോങ്ജംപില്‍ മുഹമ്മദ് അനീസും സ്വര്‍ണം നേടി.വനിതകളുടെ ലോംങ് ജംപില്‍ വി. നീനയും സ്വര്‍ണം നേടി. പുരുഷന്മാരുടെ ലോങ്ജംപില്‍ പി.വി.സുഹൈലിലൂടെ വെള്ളിയും കേരളത്തിന് സ്വന്തമായി. ലോകചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനുള്ള ജിന്‍സണിന്റെ ശ്രമം പക്ഷെ വിഫലമായി. വനിതകളുടെ 800 മീറ്ററിലെ അബിത മേരി മാനുവലിന്റെ വെള്ളിയാണ് രണ്ടാംദിവസത്തിലെ മറ്റൊരു മെഡല്‍നേട്ടം. 60 പോയിന്റുമായി കേരളമാണ് മീറ്റില്‍ ഒന്നാംസ്ഥാനത്ത്.
Advertisement