പരപ്പന അഗ്രഹാര ജയിലിൽ ശശികലക്ക് പ്രത്യേക സൗകര്യങ്ങളുണ്ടെന്ന് റിപ്പോർട്ട് നൽകിയ കർണാടക ജയില്‍ ഡിഐജി. ഡി രൂപയെയും ആരോപണ വിധേയനായ ജയിൽ ഡി.ജി സത്യനാരായണ റാവുവിനെയും സ്ഥലം മാറ്റി. ഗതാഗത വകുപ്പിലേക്കാണ് രൂപയെ സ്ഥലം മാറ്റിയത്. റാവുവിന് പകരം ചുമതല നൽകിയിട്ടില്ല. ചട്ടം ലംഘിച്ച് രഹസ്യ റിപ്പോർട്ട് മാധ്യമങ്ങളുമായി പങ്കുവച്ചതിന് ഡി ഐ ജിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ മാധ്യമങ്ങളിലൂടെ രൂപ പ്രതികരിച്ചിരുന്നു. ജയിൽ ഡി. ജി സത്യനാരായണ റാവു അടക്കമുള്ള ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ കൈക്കൂലി കൈപ്പറ്റി ശശികളാക്കു അടുക്കള ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിനൽകി എന്നായിരുന്നു ഡി രൂപയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ജയിലിലെ ക്രമക്കേടുകൾക്ക് തെളിവായി പകർത്തിയ ദൃശ്യങ്ങൾ ജയിലിലെ തന്നെ ചില ഉദ്യോഗസ്ഥർ നശിപ്പിച്ചുവെന്നു രൂപ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Advertisement