ഇന്ന് കര്‍ക്കടകം ഒന്ന്. ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന രാമായണനാളുകള്ക്ക് തുടക്കമായി. ഇനി ഒരുമാസം വീടുകളും, ക്ഷേത്രങ്ങളും, രാമനാമങ്ങളാല് മുഖരിതമാകും. മധുരാക്ഷരങ്ങളിൽ എഴുതിച്ചേർത്തത് ഭക്തിയുടെ ശീലുകൾ. അറിവിന്റെ പ്രകാശത്തിലേക്കുള്ള ആത്മീയ യാത്ര. കള്ളകർക്കടകത്തിലെ ദുരിതങ്ങളെല്ലാം ഇനി പടിക്കുപുറത്ത്. തലമുറഭേദമില്ലാത്ത ജീവിതസമസ്യകള്ക്കുള്ള ഉത്തരമാണ് എന്നും രാമകഥ.
Advertisement