നടിയെ ആക്രമിച്ച കേസിൽ പൊലീസ് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴിയെടുത്തു. ദിലീപുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് തിരക്കിയതെന്നും ദിലാപുമായി യാതൊരു വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും മൊഴിയെടുക്കലിന് ശേഷം അൻവർ സാദത്ത് എംഎൽഎ പ്രതികരിച്ചു. ദിലീപുമായുള്ള സൗഹൃദം, ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍, സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്രകള്‍ എന്നിവയെക്കുറിച്ച് ചോദിച്ചെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്നും അൻവർ സാദത്ത് എംഎൽഎ പൊലീസിനെ അറിയിച്ചു
Advertisement