E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും; എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഡാലോചന കേസില്‍ അറസ്റ്റിലായ ചലച്ചിത്ര നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. എന്നാല്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രൊസിക്യൂഷന്‍റെ തീരുമാനം. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തളളിയതോടെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ തീരുമാനിച്ചത്. 

ദിലീപിനെതിരെ ഗൂഡാലോചന കുറ്റം ചുമത്താന്‍ തെളിവുകളൊന്നും പൊലീസ് ശേഖരിച്ചിട്ടില്ലെന്ന വാദം തന്നെയാവും ഹൈക്കോടതിയിലും പ്രതിഭാഗം ഉയര്‍ത്തുക. എന്നാല്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ അത് സ്വാധീനിക്കുമെന്ന വാദം ഉയര്‍ത്തി ജാമ്യാപേക്ഷ എതിര്‍ക്കാന്‍ തന്നെയാണ് പ്രൊസിക്യുഷന്‍ തീരുമാനം. ഇതിനിടെ ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും ,പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും കണ്ടെത്താനായി കിണഞ്ഞ് ശ്രമിക്കുകയാണ് അന്വേഷണ സംഘം. ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്യാതെ ഗൂഡാലോചന കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല. 

കഴിഞ്ഞ ദിവസം പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഭിഭാഷകന്‍ രാജു ജോസഫിന്‍റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളടങ്ങുന്ന മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയുടെ ഓഫിസില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതീഷിന്‍റെ ഓഫിസില്‍ എത്താനിടയായ സാഹചര്യത്തെ കുറിച്ചാണ് പ്രധാനമായും രാജു ജോസഫില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രതീഷ് ചാക്കോയെ കണ്ടെത്താനാവശ്യമായ വിവരങ്ങളും രാജു ജോസഫിനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :