എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി കേന്ദ്ര നഗരവികസനമന്ത്രി എം. വെങ്കയ്യ നായിഡുവിനെ തെരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. വെങ്കയ്യ നായിഡുവിന്റെ പേര് കൂടാതെ സി. വിദ്യാസാഗർ റാവുവിനെയാണ് പരിഗണിച്ചത്. മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി.
Advertisement