ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 340 റണ്‍സിന്റെ അത്യുഗ്രന്‍ ജയം. 474 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 133 റണ്‍സിന് പുറത്തായി. 42 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറര്‍. പേസര്‍ വെര്‍ണന്‍ ഫിലാന്‍ഡറും സ്പിന്നര്‍ കേശവ് മഹാരാജും 3 വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ നാല് ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമിനും ഓരോ വിജയം സ്വന്തമായി.
Advertisement